അതിജീവനത്തിൻ്റെ ആവേശം, വെള്ളിത്തിരയിലും
മലയാള ചലച്ചിത്ര വ്യവസായം ഇപ്പോൾ ഒരു സ്വപ്നതുല്യമായ വിജയ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. സർഗ്ഗാത്മകയും വമ്പിച്ച സാമ്പത്തിക വിജയവും സമന്വയിപ്പിക്കുന്നതും ഹൃദയസ്പർശിയുമായ സിനിമകളുടെ ഒരു യുഗം. മഞ്ഞുമ്മേൽ ബോയ്സോ, ആടുജീവിതമോ, ആവേശമോ ആകട്ടെ, എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന ഒരു പൊതുവായ കാര്യം കൂട്ടായ പോരാട്ടങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പ്രതീക്ഷയുടെയും അതിജീവനത്തിൻ്റെയും അമൂർത്തമായ ആഖ്യാനമാണ്. അതിജീവന ശേഷി പ്രകടിപ്പിക്കുന്നതിനു പുറമേ, ഈ സിനിമകളിലെ കഥാപാത്രങ്ങൾ അവരുടെ മതമോ ജാതിയോ പരിഗണിക്കാതെ സമൃദ്ധമായ ബന്ധവും സ്നേഹവും പങ്കിടുന്നുവെന്ന് ചൂണ്ടിക്കാണിക്കേണ്ടതും…
