മാലിന്യസംസ്കരണം- ഒരു അവലോകനം
മാലിന്യസംസ്കരണരംഗത്തു കേരളം നേരിടുന്ന പ്രതിസന്ധികൾ ഏറെക്കാലമായി നമുക്കെല്ലാം സുപരിചിതമാണ്. ആയിരക്കണക്കിന് ടൺ മാലിന്യം കത്തിയമർന്നു ദിവസങ്ങളോളം വിഷപ്പുക പരത്തിയ ബ്രഹ്മപുരം ദുരന്തം കേരളത്തെയാകെ ശ്വാസം മുട്ടിച്ചു. അങ്ങിങ്ങായി ചില നല്ല മാതൃകകൾ ഒഴിച്ച് നിർത്തിയാൽ കേരളത്തിലെ മാലിന്യസംസ്കരണം അശാസ്ത്രീയമാണെന്ന് നമുക്കെല്ലാം അറിയാം. നമ്മുടെ രാജ്യത്തെ മാലിന്യ സംസ്കരണത്തിലും പുനരുപയോഗ സംവിധാനങ്ങളിലും കാര്യമായ പിഴവുകളുണ്ടെന്നത് രഹസ്യമല്ല – ഇത് അൽപ്പം നിരാശാജനകമാണ്. വ്യവസ്ഥാപിത പരിശോധനകളുടെ കാര്യത്തിൽ, നിലവിലുള്ള സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്നത്…
