സ്ത്രീ ശാക്തീകരണം – വിദ്യാഭ്യാസത്തിലൂടെ
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദ്ദേശകതത്വങ്ങൾ എന്നിവയില്‍ സ്ത്രീസമത്വം എന്ന തത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു സമൂഹത്തിന്റെ ഉന്നമനത്തിൽ വിദ്യാഭ്യാസത്തിനു വളരെ വലിയ പങ്ക് ഉണ്ട്, പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്. സ്ത്രീ ശാക്തീകരണത്തെപ്പറ്റി വളരെയധികം വാർത്തകൾ വരുന്ന ഈ കാലത്തു ഒരു സാധാരണ യുവതിക്ക് പ്രതിബന്ധങ്ങളെ മറികടന്നു ഒരു പോലീസ് ഉദ്യോഗസ്ഥയാകാൻ കഴിഞ്ഞതു നമ്മുടെ വനിതൾക്കു പ്രചോദനമാകട്ടെ. പിഎസ്സി പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് നേടാനായി കഠിനമായി പരിശ്രമിക്കുന്ന നിരവധി ഉദ്യോഗാർഥികളുണ്ട്. അത്തരത്തിലൊരാളായിരുന്നു പേരാമ്പ്രക്കാരി നൗജിഷ. പക്ഷേ ആഗ്രഹിച്ചിരുന്ന…
