പരിസ്ഥിതിയെയും പെൺമക്കളെയും സർവോപരി നമ്മുടെ ഭൂമിയെയും സംരക്ഷിക്കാനുള്ള ഒരു ഗ്രാമത്തിന്റെ ദൗത്യം.
പെൺകുഞ്ഞിന്റെ ജനനം ശാപമായി കരുതിയിരുന്ന ഒരു ഗ്രാമം ഇന്ന് പെൺകുട്ടികളെ സ്വാഗതം ചെയ്യുക മാത്രമല്ല അവരുടെ ജനനം ആഘോഷിക്കുകയും ചെയ്യുന്നു. പെൺമക്കളെയും മരങ്ങളെയും ഗ്രാമങ്ങളിലെ പൊതുഭൂമികളെയും സംരക്ഷിക്കുക എന്നത് എല്ലാ ഗ്രാമനേതാക്കളുടെയും ലക്ഷ്യമായിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യന്റെ തീരുമാനത്തിന്റെ ഫലമാണ് ആ മാറ്റങ്ങളെല്ലാം. എവിടെയാണ് ഈ ഗ്രാമം എന്നാണോ നിങ്ങൾ അന്വേഷിക്കുന്നത് ? നമ്മുടെ ഇന്ത്യയിൽ തന്നെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ ആ ഗ്രാമം. മരങ്ങൾ പുത്രന്മാരും സഹോദരന്മാരുമായ…
