ഗതാഗതത്തിന്റെ മുൻഗണനയും ആശങ്കയുമാണ് എപ്പോഴും സുരക്ഷ. തിരക്കുപിടിച്ച ഈ ജീവിതത്തിൽ സുരക്ഷയ്ക്കായുള്ള പല നിർദ്ദേശങ്ങളും നാം കാറ്റിൽ പറത്തുകയാണ് പതിവ്. ഈയടുത്ത സമയത്ത് കൊച്ചി നഗരത്തിലുണ്ടായ ഒരു ബസ് അപകടത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി അപകട ദൃശ്യങ്ങൾ കണ്ടു നടുക്കം രേഖപ്പെടുത്തി. അപകടത്തെ വിശകലനം ചെയ്ത കോടതി, ഡ്രൈവറുടെ തികഞ്ഞ അശ്രദ്ധയാണ് അപകടം ഉണ്ടാക്കിയതെന്ന് വിലയിരുത്തുകയുണ്ടായി.
റോഡപകടങ്ങളിൽ മിക്കപ്പോഴും ഇരകളാകുന്നത് ഇരുചക്രവാഹനക്കാരോ കാൽ നടയാത്രക്കാരോ ആയിരിക്കും. തിരക്ക് നിറഞ്ഞ നമ്മുടെ റോഡുകളിലൂടെ, മത്സര ഓട്ടം നടത്തുന്ന വാഹനങ്ങൾക്കിടയിലൂടെയുള്ള യാത്ര അപകടസാധ്യത ഉയർത്തുന്നു. ഒരു അപകടമുണ്ടായാൽ അവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും മടിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന യാഥാർഥ്യം മറക്കരുത്. പ്രതിവർഷം ഏകദേശം 3000 പേർ അപകടത്തിൽ മരിക്കുന്ന കേരളമാണ് ഇന്ത്യയിൽ ഈ രംഗത്ത് രണ്ടാംസ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം. അതായത് ദിവസം ഒമ്പതു പേർ വീതം ഇവിടെ റോഡപകടത്തിൽ മരിക്കുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുവെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇന്ന്, അപകടസാധ്യതകൾ കുറയ്ക്കുന്നതിനും അതുപോലെ അപ്രതീക്ഷിതമായവ ഒഴിവാക്കുന്നതിനും സ്വീകരിക്കാവുന്ന നിരവധി നടപടികൾ ഉണ്ട്.
അപകട നിർണ്ണയം
ഡ്രൈവറുടെ പെരുമാറ്റം:- 40% റോഡപകടങ്ങൾക്കും ഉത്തരവാദികൾ ഉറക്കക്കുറവുള്ള ഡ്രൈവർമാരാണെന്ന് ഗതാഗത ഉദ്യോഗസ്ഥർ പറയുന്നു. അവരുടെ അഭിപ്രായത്തിൽ ക്ഷീണിതരായ ഡ്രൈവർമാർ രാത്രിയിൽ ഉറങ്ങാൻ സാധ്യതയുണ്ട്. മദ്യപിച്ചു ഡ്രൈവ് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണം ആകുന്നുണ്ട്.
അമിതവേഗത:- ഡ്രൈവ് ചെയ്യുമ്പോൾ പല കാരണങ്ങളാലും എല്ലാവരും ഇടയ്ക്കിടെ വേഗത കൂട്ടുന്നു. കൃത്യമായ കാരണത്താലാണ് ഓരോ സെഗ്‌മെന്റിലും വേഗപരിധി (speed limit)ഏർപ്പെടുത്തിയിട്ടുള്ളത്. നിങ്ങളുടെ വാഹനം എത്ര വേഗത്തിൽ നീങ്ങുന്നുവോ അത്രയും നിയന്ത്രണം നഷ്ടപ്പെടുകയും ബ്രേക്ക് ചെയ്യാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യും.
സെൽഫോൺ ഉപയോഗം :- മിക്കവാറും സർവ്വേ റിപ്പോർട്ടുകൾ പ്രകാരം 25% വാഹനാപകടങ്ങൾക്കും ഉത്തരവാദികൾ ഫോണുകളാണ്. അതിനാൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത്.
‘Road to Life’
-
മനസും ദൃഷ്ടികളും റോഡില്‍ മാത്രം
വാഹനമോടിക്കുമ്പോൾ ചിന്തകള്‍ കാടുകയറിയാല്‍ റോഡിലെ ഹമ്പുകളും കുണ്ടും കുഴിയും വളവും തിരിവുമെന്നല്ല ട്രാഫിക് സിഗ്നലുകളോ സീബ്രാവരകളോ ഒന്നും നിങ്ങളുടെ ദൃഷ്ടിപഥത്തിലെത്തുകയില്ല. അതിനാല്‍ മനസ് ഡ്രൈവിങ്ങില്‍ മാത്രം ഏകാഗ്രമായിരിക്കണം. നിങ്ങളുടെ കൈകളില്‍ വിശ്വസിച്ച് ഏല്‍പ്പിക്കപ്പെട്ട വിലപ്പെട്ട ജീവനുകളെക്കുറിച്ചുള്ള ബോധം എപ്പോഴുമുണ്ടാവണം.
-
മറികടക്കലും മല്‍സരവും ഒഴിവാക്കണം
നാഷണല്‍ ഹൈവേകളിലുണ്ടാകുന്ന അപകടങ്ങളില്‍ ഒട്ടുമുക്കാലും സംഭവിക്കുന്നത് ഓവര്‍ടേക്കിങ്ങും മല്‍സരയോട്ടവും മൂലമാണ്. ഡ്രൈവിങ് മിടുക്കും വാഹനത്തിന്റെ വമ്പും കാണിക്കാനുള്ള ഇടമല്ല പൊതുറോഡുകള്‍. എല്ലാവര്‍ക്കും കടന്നുപോകേണ്ട റോഡില്‍ ഒരാള്‍ കാണിക്കുന്ന അതിസാമര്‍ത്ഥ്യം വെറും ബാലിശമാണ്.
-
സിഗ്നല്‍ ലൈറ്റുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം
രാത്രിയാണ് യാത്രയെങ്കില്‍ വാഹനം സ്റാര്‍ട്ട് ചെയ്യുംമുമ്പ് ഹെഡ്ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. പിന്നിലും മുന്നിലുമുള്ള വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കേണ്ട ലൈറ്റുകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ജാഗ്രത കാണിക്കണം. രാത്രി ഡിംലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മടികാണിക്കുന്നത് വന്‍അപകടങ്ങള്‍ക്ക് ഇടയാക്കും. നേര്‍ക്കുനേര്‍ വരുന്ന വാഹനങ്ങളില്‍ ആര് ഡിംലൈറ്റിടണമെന്ന മല്‍സരചിന്തയാണ് പലപ്പോഴും വിനയാവാറ്.
-
സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും അവനവന്റെ രക്ഷയ്ക്ക്
പോലീസിന്റെ കണ്ണില്‍പ്പെടുമെന്നു കരുതിയാണ് മിക്കവരും സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കുന്നത്. എന്നാല്‍ ഇത് സ്വന്തം രക്ഷയ്ക്കുവേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാവേണ്ടതാണ്.
-
റോഡിലെ കുഴികൾ
വാഹനാപകടങ്ങളുടെ അവസാന കാരണം മോട്ടോർ സൈക്കിൾ യാത്രികന്റെ തെറ്റല്ല. റോഡിലെ കുഴികൾ ഇതിൽ നല്ലൊരു പങ്കു വഹിക്കുന്നു. സർക്കാർ വകുപ്പുകൾ (Electricity Department, ജല അതോറിറ്റി, PWD) തമ്മിലുള്ള ഏകോപനം ഇല്ലായ്മയും ഇതിനു ഒരു പരിധി വരെ കാരണമാകുന്നു. ഈ കാരണത്താലുള്ള അപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ കുറവാണെങ്കിലും, ഇത് തള്ളിക്കളയാനാവില്ല.
റോഡുകളിലൂടെയുള്ള ഗതാഗതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ അടിയന്തിരമായി പരിശോധിക്കേണ്ടത് ആവശ്യമാണ്. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, സ്‌പീഡ് ക്യാമറകൾ, ട്രാഫിക് ശാന്തമാക്കൽ ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റ് നൂതന രീതികൾ എന്നിവ ഉപയോഗിച്ച് റോഡുകളെ സുരക്ഷിതമാക്കുന്ന രീതികൾ പരിശോധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
******
Leave a Reply