മതമൈത്രിയുടെ കേരള മാതൃക കൂടിയാകുകയാണ് ഇത്തവണ ആറ്റുകാല്‍ പൊങ്കാല മഹോത്സവം. പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ സമയം മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പളളികള്‍.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പളളിയില്‍ പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും. മതസൗഹാര്‍ദം വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും തെളിയിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രൈസ്തവ വിശ്വാസികള്‍.
ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച ദേവാലയങ്ങളുടെ പരിസരത്തും പൊങ്കാല അടുപ്പുകള്‍ നിരക്കും. അതുകൊണ്ടു തന്നെ രാവിലത്തെ ആരാധനയുടെ സമയം മാറ്റിയിരിക്കുകയാണ് ക്രിസ്ത്യന്‍ പളളികള്‍. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പളളിയില്‍ രാവിലെ 10 നും ഉച്ചയ്ക്ക് മൂന്നരയ്ക്കുമുളള കുര്‍ബാനയും വേദപാഠവും ഒഴിവാക്കി.
Leave a Reply