മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ സ്ഥിതി ചെയ്യുന്ന മുതുവല്ലൂർ ദുര്ഗ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠ മഹോത്സവത്തിന്റെ ചടങ്ങുകൾ ഒരു നാടിൻറെ തന്നെ മതമൈത്രിയുടെ ഉത്സവമായി തീർന്ന നിറകാഴ്ചകൾ. ഉത്സവത്തിന്റെ ഭാഗമായി നടന്ന മത സൗഹാർദ്ദ സദസ്സ് ഉദ്ഘാടനം ചെയ്തതത് പാണക്കാട് സയ്ദ് സാദിഖലി ശിഹാബ് തങ്ങൾ. ആശംസാ പ്രസംഗം നടത്തിയ പ്രമുഖരിൽ മുസ്ലിം ലീഗ് നേതാവ് PK കുഞ്ഞാലികുട്ടി, ബിജെപി നേതാവ് സി കെ പദ്മനാഭൻ തുടങ്ങിയെ പ്രമുഖരാണ്.
നാല് നൂറ്റാണ്ടുകൾക്കപ്പുറം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ജാതി മത ഭേദമെന്ന്യ കൈമെയ് മറന്നാണ് നാടാകെ ഒന്നിച്ചത്. ക്ഷേത്ര തന്ത്രി തെക്കിനിയേടത് അണ്ണനല്ലൂർ പദമനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചത്, പണ്ടുകാലത്തു ഒരു അഗ്നി ബാധയിൽ നിന്നും ക്ഷേത്രത്തിലെ വെള്ളി വിഗ്രഹം സംരക്ഷിച്ചത് ഒരു മുസ്ലിം സ്ത്രീ ആണെന്നുള്ളതാണ്. തീർന്നില്ല, ഇപ്പോൾ ക്ഷേത്രത്തിലെ പുതിയ പ്രതിഷ്ഠയുടെ ശില്പിയുടെ പേര് ജോൺസൻ എന്നുമാണ്.
കേവലം പ്രകടനപരതയ്ക്കപ്പുറം ആത്മാർത്ഥമായ സൗഹൃദത്തിന്റെ പ്രതിഫലനം ആയിരുന്നു ഈ ചടങ്ങിലെ ഓരോ പ്രസംഗങ്ങളും. പഴയകാലത്തു ഒരു വാർത്ത പോലുമല്ലാത്ത ഇത്തരം സൗഹൃദ കൂട്ടായ്മകൾ ഇപ്പോൾ മുൻ പേജിൽ ആഖ്യാനം ചെയ്യേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുന്നു. നിർത്താതെ പെയ്യുന്ന, കെട്ട വാർത്തകളുടെ പേമാരിയിൽ ഇതൊരു ഓർമ്മ പെടുത്തലാണ്, ഈ പേമാരിക്കപ്പുറം, കൂട്ടായ്മയുടെ തെളിച്ചമുള്ള ഒരു കാലം കാത്തിരിക്കുന്നു എന്നുള്ളതിന്റെ.
Leave a Reply