സാഹോദര്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും മനോഭാവം വളർത്തുക എന്നത് നമ്മുടെ രാജ്യം നിർവഹിക്കേണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. എന്നാൽ വിശ്വാസങ്ങൾ ഇവർക്ക് നൽകുന്നത് ഉൾക്കരുതാണ്. ഇതാ സാമുദായിക സൗഹാർദ്ദത്തിന്റെ മറ്റൊരു മാതൃക.
കൂടുതൽ കൂടുതൽ അടുക്കാനും ഒന്നാകാനും ഒരു മതവിശ്വാസവും ആരെയും തടയുന്നില്ല എന്നതിന്റെ നേർ സാക്ഷ്യമാകുന്നു മലപ്പുറം ജില്ലയിലെ എടരിക്കോട് ഗ്രാമം. ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ കലഹിക്കുന്നവർക്കു മുന്നിലേക്ക് ചേർന്ന് നിൽക്കുന്നതിന്റെ മഹത്തയ സന്ദേശം നൽകുകയാണ് ഈ ക്ഷേത്രവും നാട്ടുകാരനായ പൂഴിക്കൽ ബഷീറും കൂട്ടരും. പരസ്പര സ്നേഹവും വിശ്വാസവും ഇവർക്ക് നൽകുന്നത് ജന്മാന്തരങ്ങളുടെ ഇഴയടുപ്പമാണ്.
Leave a Reply